Raama Naamam

രാമനാമത്തിന്റെ പ്രത്യേകത

മറ്റെല്ലാ നാമത്തിൽ നിന്ന് രാമ നാമത്തിന് ഒരു പ്രത്യേകത ഉണ്ട്. നമ്മൾ ഒരു തവണ രാമ എന്ന് ജപിക്കുമ്പോൾ ഒരേ സമയത്ത് നമ്മൾ മൂന്ന് പേരെ ഭജിക്കുന്നതിന്റെ ഫലം ലഭിക്കും.

Raama Naamam

ഒന്ന് രാമനെ തന്നെ
രണ്ട് മഹാവിഷ്ണുവിനെ
മൂന്ന് മഹാദേവനെ

വസിഷ്ഠ മഹർഷിയാണ് മൂന്ന് പേരെയും ഒരേ സമയം ഭജിക്കാൻ ഈ സൂത്രം ചെയ്തത്. എങ്ങനെയാണന്നല്ലേ.

ആദ്യം രാമനാമം ഉണ്ടാക്കിയത് എങ്ങനെയാണന്ന് നോക്കാം. 
“ഓം നമോ നാരായണായ ” എന്ന അഷ്ടാക്ഷരി മന്ത്രത്തിൽ നിന്ന് രാ.. എന്ന അക്ഷരവും. 
“ഓം നമശിവായ ” എന്ന പഞ്ചാക്ഷരി മന്ത്രത്തിൽ നിന്ന് 
മ എന്ന അക്ഷരവും ചേർത്ത് രാമ എന്ന നാമം ഉണ്ടാക്കിയത്

രാ എന്നത് നാരായണനും 
മ എന്നത് മഹാദേവനും ആവുന്നു. അതു കൊണ്ടാണ് രാമനാമം ജപിക്കുമ്പോൾ ഒരേ സമയത്ത് മൂന്ന് പേരെ ഭജിക്കുന്ന ഫലം ലഭിക്കുമെന്ന് പറഞ്ഞത്

രാമനാമത്തിന്റെ മഹത്ത്വം പറഞ്ഞറിയിക്കാൻ പ്രയാസമാണ് .

സാക്ഷാൽ ജഗദീശ്വരനായ ശ്രിരാമന് ലങ്കയിലെത്താൻ
സേതു നിർമ്മിക്കേണ്ടി വന്നു.

എന്നാൽ സദാ സമയം രാമനാമം ജപിച്ച ഹനുമാൻ ഒരു ചാട്ടത്തിന് ലങ്കയിൽ എത്തി.

നിത്യവും ശ്രീരാമ ഭഗവാനെനെ മനസിൽ സ്മരിച്ച് കൊണ്ട് ഒരു വർഷം രാമനാമം ജപിക്കുന്നവർക്ക് വിവാഹം കഴിക്കാത്തവർക്ക് വിവാഹവും കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികളും

നല്ല ജോലി വേണ്ടവർക്ക് ജോലിയും മാറാരോഗങ്ങൾക്ക് രോഗശാന്തിയും അതുപോലെ മറ്റാഗ്രഹങ്ങളും സാധിക്കുന്നതാണ് .

പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം ചിലർ ഇത് അന്ധവിശ്വാസമാണന്ന് പറഞ്ഞ് തള്ളികളയും മറ്റു ചിലർ മടി കാരണം ജപിക്കതിരിക്കും.

വേറെ ചിലർ ഒരു പത്ത് ദിവസം ജപിക്കും പിന്നെ അവിടെ നിർത്തും.

ഇതിനെല്ലാം തടസം ഉണ്ടാക്കാൻ എപ്പോഴും നിങ്ങളുടെ കൂടെ ഒരാൾ ഉണ്ടാവും ആരാണന്നല്ലേ.

മറ്റാരുമല്ല കലിയാണ് ആ വിദ്വാൻ ഇത് അദ്ദേഹത്തിന്റെ യുഗമായ കലിയുഗമാണ് .

നിങ്ങൾ നിത്യവും നാമം ജപിക്കുകയാണങ്കിൽ അദ്ദേഹത്തിന് നിങ്ങളുടെ അടുത്ത് വരാൻ പറ്റില്ല അപ്പോൾ പിന്നെ അദ്ദേഹം വിചാരിച്ച കാര്യങ്ങൾ നിങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാൻ പറ്റില്ല. അതു കൊണ്ട് ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ നാമജപം ഇല്ലാതാക്കാൻ ശ്രമിക്കും.

അതു കൊണ്ട് നിത്യവും ഭഗവാന്റെ ഏതങ്കിലും ഒരു നാമം നിത്യവും ജപിക്കുക .

ഹരേ രാമ ഹരേ രാമ 
രാമ രാമ ഹരേ ഹരേ 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ …..
എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *