Major Vellayani Devi Temple

വെള്ളായണി ദേവിക്ഷേത്രം
Vellayani Temple

തിരുവനന്തപുരം ജില്ലയില്‍ കല്ലിയൂര്‍ പഞ്ചായത്തിലാണ് നൂറ്റാണ്ടുക്കള്‍ പഴക്കമുള്ള വെള്ളായണി ദേവീക്ഷേത്രം. കേരളത്തിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണിത്…ക്ഷേത്രത്തില്‍ നിന്നും കുറച്ച് അകലെ വെള്ളായണിക്കായല്‍. ഒരുകാലത്ത് കായലിന്റെ പരിസരത്തെ തെങ്ങുകളില്‍ കള്ളുചെത്തിയിരുന്ന ഒരു ചെത്തുകാരന്‍. അയാള്‍ കള്ളെടുക്കാനെത്തുമ്പോഴേക്കും കലത്തില്‍ കള്ളു കാണാനില്ല. ഇതു പതിവായപ്പോള്‍ കള്ള് ആരോ മോഷ്ടിക്കുകയാണെന്ന് തോന്നി.കള്ളനെ കയ്യോടെ പിടികൂടാന്‍ ശ്രമിച്ച അയാളുടെ മുന്നില്‍പ്പെട്ടത് ഒരു തവളയായിരുന്നു. അത് ഒരു തെങ്ങില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ചാടി കള്ളൂറ്റിക്കുടിക്കുന്നുവെന്ന് അയാള്‍ക്ക് ബോധ്യമായി. എന്നാല്‍ അതുപോലൊരു തവളയെ മുന്‍പൊരിക്കലും അയാള്‍ കണ്ടിരുന്നില്ല. വിചിത്രമായ തവളയെ പിടികൂടാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ കൈയ്യിലിരുന്ന തേര്‍കൊണ്ടാരു ഏറുകൊടുത്തു.കാലില്‍ ഏറുകൊണ്ട തവള കായലില്‍ ചാടി രക്ഷപ്പെട്ടു. തവളയില്‍ അസാധാരണശക്തി വൈഭവമാണ് അയാള്‍ ദര്‍ശിച്ചത്. ചെത്തുകാരൻ മഹാമാന്തികൻ ആയ കേളൻകുലശേഖരനോട് തൻറെ അനുഭവം അറിയിച്ചു. അദ്ദേഹം തൻറെ അതുല്യമായ ശക്തിയാൽ അത് വെറുമൊരു തവളയല്ല ലോകമാതാവായ ശ്രീഭദ്രയാണെന്ന് കണ്ടെത്തി.തുടർന്ന് ഏഴുദിവസത്തെ തിരച്ചലിനുശേഷം ദേവിയെ കണ്ടെത്തി മുടിപ്പുരപണിത് ഭദ്രകാളിയെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. വെള്ളായണി കൊട്ടാരത്തില്‍ കഴിയുമ്പോള്‍ മഹാറാണി സേതുലക്ഷ്മിഭായി തമ്പുരാട്ടി തങ്കത്തിരുമുടി നിര്‍മ്മിച്ച് ദേവിക്ക് സമര്‍പ്പിക്കുകയുണ്ടായി….പ്രധാന ശ്രീകോവിലില്‍ ഭദ്രകാളി. വടക്കോട്ടാണ് ദര്‍ശനം. ശ്രീകോവിലിനോട് ചേര്‍ന്ന് വടക്കോട്ടും കിഴക്കോട്ടും നടപ്പുരയുണ്ട്. നിത്യവും വൈകിട്ട് ആറുമണിക്ക് നട തുറക്കും. ഏഴരയ്ക്ക് ദീപാരാധന നടക്കും. എന്നാല്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടതുറന്ന് ഒന്നരയ്ക്ക് മധു പൂജയുണ്ട്. ഇവിടുത്തെ ഭഗവതിയുടെ പ്രസാദത്തിന് ചാര്‍ത്തുപൊടി എന്നാണ് പറയുക. മാടനാണ് ഉപദേവന്‍…ക്ഷേത്രപ്രവേശനവിളംബരത്തിനു മുമ്പേ എല്ലാ ജാതി മതസ്ഥർക്കും പ്രവേശനം ഉണ്ടായിരുന്നതിരുവിതാംകൂറിലെ ഒരു മഹാ ക്ഷേത്രം ആണിത്.. വൈവിദ്ധ്യമാർന്ന ആചാര അനുഷ്ഠാനങ്ങൾ… ദേവിയുടെ മുന്നിൽ എല്ലാവരും തുല്യർ അവിടെ അവകാശ അധികാരങ്ങൾ ഇല്ല.,,

?
Vellayani Devi Temple

വെള്ളായണിയില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് പ്രസിദ്ധം. കുംഭമാസം ഒടുവില്‍ തുടങ്ങി മേടം പത്തിന് അവസാനിക്കുന്ന കാളിയൂട്ട് ദക്ഷിണകേരളത്തില്‍ അറിയപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. പുറത്തിറങ്ങിയ ദേവി നാല് ദിക്കുകളിലും ദാരികൻ എന്ന അസുരനെ തിരയുന്നു ഇതിനെ ദിക്കുബലി എന്ന് പറയുന്നു. ദിക്കുകൾ തോറും അന്വേഷിച്ചിറങ്ങുന്ന ദേവിക്ക് ഭക്തർ വീടകളിൽ പ്രതേകം തയ്യാറാക്കിയ പുരയിൽ ഇരുത്തി പൂജ നൽകുന്നു ഇതിനെ നിറപറ പൂജ എന്ന് പറയുന്നു.ഓരോ ദിക്കുബലിക്ക് മുൻപും നാഗരൂട്ട്, ഉച്ചബലി എന്നീ പൂജകൾ ഉണ്ടാവും. നാഗങ്ങളെയും അഷ്ടദിക്ക്പാലകരെയും പ്രീതിപ്പെടുത്തുന്നതിനായി ആണ് ഈ പൂജകൾ. ദിക്കുബലി കഴിഞ്ഞെത്തിയാൽ ദേവീ സന്നിധിയിൽ കളംങ്കാവൽ,പപ്പരുകളി,മാറ്റുവീശ് എന്നീ ചടങ്ങുകളും ഉണ്ടാവും. ..നാടാകെ ചുറ്റിക്കറങ്ങിയശേഷം ക്ഷേത്രത്തിനു പുറത്ത് പ്രതേകം തയ്യാറാക്കിയ അണിയറപുരയിൽ ദേവി വിശ്രമിക്കും. ദാരികനെ കണ്ടുപിടിക്കാനുള്ള വഴി അവിടെയിരുന്നാണ് ആലോചിക്കുക…മേടം ഒന്നിന് കൊടിയേറുമ്പോൾ നല്ലിരിപ്പ് നാൾ ആരംഭിക്കുന്നു. ഈ ദിവസങ്ങളിൽ ഭക്തർക്ക് ദർശനം ലഭിക്കുമെങ്കിലും പൂജയും അർച്ചനയും നടക്കുകയില്ല..തുടർന്ന് ഒൻപതാം നാളിൽ ദേവിക്ക് ഒരു അരുളപ്പാടുണ്ടാവുന്നു. അങ്ങനെ ആകാശത്തിനും ഭൂമിക്കും ഇടയിലെ ലോകത്തിൽ ദേവി ദാരികനെ അന്വേഷിച്ചിറങ്ങുന്നു ഇതിനെ പറണേറ്റ് എന്ന് പറയുന്നു. നാല് തെങ്ങിൻ തടി തെങ്ങോളം ഉയരത്തിൽ നാട്ടിയാണ് പറണ് നിർമ്മിക്കുന്നത്. ദേവിയുടെ പറണിന് കുറച്ച് മാറി തെക്ക് ദിശയിൽ ദാരികന് പറണ് പണിയുന്നു. ദേവിയുടെ പറണിറ്റെ പകുതിയോളം ഉയരമേ ഇതിന് കാണുകയുള്ളു. പത്തടി അകലത്തില്‍ നാല് തെങ്ങുകള്‍ നാട്ടി അതിനുമുകളില്‍ പലക നിരത്തിയാണ് പറണ് കെട്ടുന്നത്. പറണിന് എഴുപത്തിയഞ്ച് അടിയോളം ഉയരം വരും…പറണിലേക്ക് കയറാന്‍ കമുകുകൊണ്ടൊരു ഏണിയും ഉണ്ടാകും. പറണുകള്‍ക്ക് മുകളിലിരുന്നാണ് പോര്‍വിളി നടത്തുക. ഇതിനെ തോറ്റംപാട്ട് എന്ന് പറയുന്നു. അങ്ങനെ അവസാനപോരിൽ ദാരികൻ ദേവിയെ ഭൂമിയിൽ വച്ചുള്ള യുദ്ധത്തിനായി വെല്ലുവിളിക്കുന്നു . തുടർന്ന് പറണിൽ നിന്നും ഇറങ്ങിയ ദേവി പുലർച്ചെ യുദ്ധത്തിന് സജ്ജയാവുന്നു. ഭദ്രകാളിയും ദാരികനും മേടം പത്തിന് (പത്താമുദയത്തിൽ) ഏറ്റുമുട്ടുന്നു.. ആദ്യത്തെ നാല് പോരിൽ ദാരികനെ പരാജയപ്പെടുത്താൻ കഴിയാത്തതിൻറെ കാരണം കണ്ടെത്തുന്ന ദേവി ദിരികന്റെ ശക്തി സ്രോദസായ മണിമന്ത്രം കരസ്തമാക്കി ദരികനെ അഞ്ചാം പോരിൽ തളർത്തുന്നു. തുടർന്ന് പരാജിയ ഭീതി കാരണം ദാരികൻ രണഭൂമിയിൽ വച്ച് ആറാമത്തെ പോരിൽ മാപ്പിരക്കുന്നു. കോപാകുലയായ ദേവി ഏഴാമത്തെ പോരിൽ ദാരികന്റെ തലയറുത്ത് ബ്രഹ്മസ്ഥാനത്ത് സമർപ്പിക്കുന്നു. തുടർന്ന് അവിടെ വിശ്രമിക്കുന്നു. വിശ്രമത്തിന് ശേഷം ദേവി ആറാട്ടിന് എഴുന്നള്ളുന്നു. തുടർന്ന് വെളളായണി കായലിലെ ആറാട്ടു കടവിൽ പ്രതേകം തയ്യാറാക്കിയ പുരയിൽ വച്ച് ആറാട്ട് നടക്കും.വാത്തി കുടുംമ്പത്തിലെ പെണ്‍കുട്ടിയായിരിക്കും അമ്മയ്ക്ക് ആറാട്ടിനുള്ള വെള്ളംകോരി കൊടുക്കുന്നത്. ….ഇതൊരു വിശേഷചടങ്ങാണ്. നൂറ്റിയൊന്നു കലശംകൊണ്ട് ആറാടികഴിഞ്ഞാല്‍ താലപ്പൊലിയെന്തിയ ബാലികമാരാല്‍ ആനയിക്കപ്പെട്ട അമ്മയുടെ തിരിച്ചുള്ള യാത്ര തുടങ്ങും. വരുന്ന വഴിക്ക് തട്ടുപൂജയുമുണ്ടാകും. ക്ഷേത്രത്തിന് മൂന്നുവലം വച്ച് അമ്മയെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതോടെ ഉത്സവചടങ്ങുകള്‍ അവസാനിക്കും…അരുണേ! ത്രിനേത്രേ! പ്രണവസ്വരൂപിണി നമോസ്തു ഭൈരവി ചിത്പീഠവാസിനി ഭയപാപനാശിനി അഭയസ്വരൂപിണി സമസ്തലോകേശ്വരി ചാരുവർണ്ണിനി വെള്ളായണിദേവി മാനസഹംസികേ പാലയപാലയ ത്രിഭുവനപാലികേ! …….

?️

നട തുറക്കുന്ന സമയവും പൂജ സമയങ്ങളും _________________________________________________എല്ലാ ദിവസവും വൈകുന്നേരം 6.00 ന്‌ നടതുറക്കും, തുടർന്ന് 7.30 ന് ദീപാരാധന ,8.00 ന്‌ നട അടയ്ക്കുംചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.00 PM , ന്‌ നടതുറക്കുന്നു 1.30PM ന് ദീപാരാധന2.30PM ന് നട അടയ്ക്കുംഎല്ലാ മലയാളമാസം ഒന്നാം തീയതിയും , വിഷു, വിദ്യാരംഭം ദിവസങ്ങളിലും രാവിലെ 6.00AM ന്‌ നട തുറക്കുന്നു.ഓണത്തിന് ഉത്രാടം മുതൽ ചതയം വരെ 4 ദിവസവും…,വൃശ്ചികമാസം 1 മുതൽ 41 വരെയും ഉച്ചയ്ക്ക് 12.00PM ന്‌ നട തുറക്കുന്നു.ദീപാരാധന 1.30PM ന്‌ 2.30PM ന്‌ നട അടയ്ക്കുന്നു….നട തുറക്കുന്ന സമയങ്ങളിൽ മധുപൂജയ്ക്കും മറ്റ് നേർച്ചകളും. തുലാഭാരം ദീപാരാധനയ്ക്ക് ശേഷവും നടത്താവുന്നതാണ്…

?

എല്ലാ കൂട്ടുകാർക്കും വെള്ളായണി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ!Directions; Major Vellayani Devi TempleNemom, Vellayani, Thiruvananthapuram, Kerala 695020Google Maps : https://maps.google.com/?cid=8043263636689914564&hl=en&gl=in

Leave a Reply

Your email address will not be published. Required fields are marked *