കാട്ടിൽ മേക്കതിൽ ക്ഷേത്രം
പന്മയുടെ പടിഞ്ഞറെ അതിർത്തിയിൽ കടലിനും കായലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയവും വശ്യമനോഹരവുമായ ഒരു ഗ്രാമപ്രദേശമാണ് പൊന്മന. ആദിപരാശക്തിയുടെ സമസ്തഭാവങ്ങളും ഒത്തുചേർന്ന് സർവ്വചരാചരങ്ങൾക്കും നാഥയായി അനുഗ്രഹവർഷം ചൊരിഞ്ഞ് സർവ്വാഭീഷ്ടവരദയിനിയും സർവ്വവദുരിത നിവാരിണിയും സർവ്വൈശ്വര്യപ്രദായിനിയുമായ ശ്രീ ഭദാ ഭഗവതിവാണരുളുന്നു. കാട്ടിൽ മേക്കതിൽ ദേവിക്ഷേത്രം പൊന്മനയുടെ പടിഞ്ഞാറേയറ്റത്ത് അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്നു ആർത്തിരമ്പി വരുന്ന കടലിന്റെ ഹുങ്കാര നാദത്തിലും എന്നല്ല താണ്ഡവനൃത്തത്തിൽ തകരാതെ പ്രകൃത്യാതീത ശക്തിയായി അമ്മ മഹാമായ നിത്യവും വരമരുളീടുന്നു.
> ക്ഷേത്ര ഐതീഹ്യം നാം മനസ്സിലാക്കുമ്പോൾ പൊന്മയുടെ ഭൂമി ശാസ്ത്രപരമായ ചരിത്രം മനസിലാക്കേണ്ടതുണ്ട്. എ.ഡി 1200 വരെ പൊന്മന ഒരു തുറമുഖ പ്രദേശമായിരുന്നു. ചിരപുരാതനമായിസുവർണ്ണനിറമാർന്ന അംബരചുംബികളായ മൺ കൂനകളാലും ചിന്നക്കാടുകളാൽ നിറഞ്ഞ മനോഹരമായ താഴ്വാരങ്ങളാലും ഏവരുടെയും മനം മയക്കിയിരുന്നു ഈ പുണ്യ പ്രദേശം. കേരളത്തിന്റെ നെല്ലറ പോലെ വിശാലങ്ങളായ നെൽപ്പാടങ്ങളാലും സമ്പനമായിരുന്നു.
> വാമൊഴിയായി പറഞ്ഞു കേട്ടിട്ടുള്ളതിനേക്കാൾ ഉപരി പൗരാണിക ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് പണ്ട് ക്ഷേത്ര പരിസരത്തായി മൂന്ന് പനകളും രണ്ട് കുളങ്ങളും ഉണ്ടായിരുന്നു .ശ്രദ്ധമായ ജലം ലഭിച്ചിരുന്ന ഈ കുളങ്ങളിലൊന്ന് ക്ഷേത്രത്തോട് ചേർന്ന് ക്ഷേത്രാവശ്യങ്ങൾക്കുപയോഗിച്ചിരുന്നതും മറ്റൊന്ന് ക്ഷേത്ര പരിസരത്ത് തന്നെ പൊതുജനങ്ങൾ ഉപയോഗിച്ചിരുന്നതുമാണ്. അതിന്റെ പിൻതുടർച്ചയെന്നോണം ഇപ്പോഴും അഞ്ചുകിണറുകളും ഒരു പനയും ക്ഷേത്ര പരിസരത്ത് കാണാം കടലിൽ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്ര കിണറ്റിൽ നിന്നും ലഭിക്കുന്ന ശുദ്ധജലം ഏവരെയും പുളകം കൊള്ളിക്കുന്നതും അത്ഭുതപരതന്ത്രരരാക്കുന്നതുമാണ്.
> വ്യക്തവും ചരിത്രപരവുമായ ഐതീഹ്യം നിലനിൽക്കുന്ന ശതാബ്ദങ്ങളോളം പഴക്കമുളള ഈ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ അതിപുരാതനവും ക്ഷേത്ര ഐതീഹ്യമായി വളരെയധികം ബന്ധമുള്ളതാണ്. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയും കിഴക്ക് മധുരയും ഉൾപ്പെട്ട പഴയ ചേര രാജ്യത്തിന്റെ ആദിമഹാരാജാവ് ചേരൻ ചെങ്കുട്ടവൻ മുതൽ ശ്രീ പത്മനാഭദാസന്മാരായ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ വരെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് കാട്ടിൽമേക്കതിലമ്മ വാണരുളുന്ന സ്ഥലം.എ .ഡി.1781 ൽ പൗർണ്ണമിയും പൂഷ്യനക്ഷത്രവും ചേർന്നു വന്ന പൗഷമാസത്തിലെ പൂയം നാളിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഓടനാട് രാജാവിനെ സന്ദർശിച്ച് വഞ്ചിമാർഗ്ഗം മടങ്ങിവരവെ (ഇന്ന് റ്റി.എസ്.കനൽ എന്നറിയപ്പെടുന്ന കായൽ മാർഗ്ഗം)ചെറിയ മയക്കത്തിലായിരുന്ന അദ്ദേഹത്തിന് പടിഞ്ഞാറൻ ചക്രവാളത്തിൽ (ഇന്ന് ക്ഷേതം സ്ഥിതി ചെയ്യുന്ന ദിക്കൽ) ഒരു ദേവീചൈതന്യം പ്രത്യക്ഷപ്പെടുന്നതായും പിന്നിട്ട് അത് കടലിൽ താഴ്ന്നുന്നു പോകുന്നതായും സ്വപ്നദർശനം ഉണ്ടായി.
> മയക്കമുണർന്ന മഹാരാജാവ് വഞ്ചിക്കടുപ്പിശേഷം ദേവീചൈതന്യം കണ്ട ദിക്കിലേക്ക് പുറപ്പെട്ടു. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നു സ്ഥലത്ത് എത്തിയ അദ്ദേഹം വളരെ നേരം അവിടെ ധ്യാനനിരതനായി ഇരുന്നു .ദേവീദർശനം ലഭിച്ച് ധ്യാനത്തിന് നിന്ന് ഉണർന്ന് ഈ സ്ഥലത്ത് ദേവീ ചൈതന്യം കുടികൊള്ളുന്നുവെന്നും ഇവിടെ മഹാക്ഷേത്രം ഉദയം ചെയ്യുമെന്നും ബ്രഹ്മ -വിഷ്ണു – മഹേശ്വരശക്തികൾ ഉൾക്കൊണ്ട് ഈ ദേവീക്ഷേത്രം ഭാരതവർഷം മുഴുവൻ പ്രകീർത്തിക്ക പ്പെടുമെന്നും അരുളിചെയ്തു .
> തുടർന്നും ഈ പുണ്യഭൂമിയിൽ ദർശനത്തിനെത്തുമ്പോൾ അദേഹത്തിന്റെ പിൻതുടർച്ചക്കാർക്കും വിശ്രമത്തിനായി കായൽ തീരത്ത് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കല്പന അനുസരിച്ച് ഒരു കൊട്ടരം പണികഴിപ്പിച്ചു. പിന്നീട് ഈ സ്ഥലം കൊട്ടാരക്കടവ് എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി.
> വർഷങ്ങൾക്ക് മുമ്പ് പൊന്മനയുടെ വടക്കുഭാഗത്തായി ഒരു എട്ടുകെട്ട് ഉണ്ടായിരുന്നു. ആ വീട്ടുകാർ നല്ല വ്യക്തിത്വത്തിന് ഉടമകളും പൊന്മന നിവാസികളുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ ജനസമ്മതരും ആയിരുന്നു .അക്കാലത്ത് കൃഷിക്ക് ആവശ്യമായ വളങ്ങളും മറ്റും വാങ്ങന്നതിന് കാർഷിക വിളകൾ വിൽക്കുന്നതിനും ദൂരദേശങ്ങളിൽ പോകേണ്ടിയിരുന്നു. ഇന്ന് റ്റി.എസ് കനാൽ എന്ന് അറിയപ്പെടുന്ന കായൽ ആയിരുന്നു അന്ന് പൊന്മന നിവാസികളുടെ പ്രധാന ഗതാഗതമാർഗ്ഗം. ഈ കായൽ മാർഗ്ഗം വലിയകേവുവള്ളങ്ങളിൽ ചരക്കുകൊണ്ടുവരുകയും കൊണ്ടു പോകുകയും പതിവായിരുന്നു.
> ഒരു ദിവസം ആ എട്ടുകെട്ടിലെ കാരണവർ തന്റെ സഹായികളുമായി കൃഷിക്കാവശ്യമായ വളം വാങ്ങുന്നതിനും മറ്റുമായി ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു. അവിടെ ചമ്പക്കുളം എന്ന സ്ഥലത്തെത്തി വള്ളംകരയ്ക്കടുപ്പിച്ച് വളം വാങ്ങുന്നതിനും മറ്റുമായി നടന്ന് കുറച്ചു ദൂരം ചെന്നു. അപ്പോൾ ഏഴെട്ടു വയസ്സു പ്രായം തോന്നിക്കുന്ന പ്രഭാമായിയായ ഒരു ബാലിക നിന്ന് കരയുന്നത് കാണുവൻ ഇടയായി.അവർ ബാലികയെ ആശ്വസിപ്പിച്ചതിന് ശേഷം വളം വാങ്ങുന്നതിനായി കടന്നു പോകുകയും ചെയ്തു. എങ്കിലും കാരണവർക്ക് മുൻജന്മബന്ധം പോലെ വേർപിരിയാൻ ആകാത്ത ഒരു മാനസിക അടുപ്പം കുട്ടിയോടുതോന്നി. മടങ്ങി വരുമ്പോഴും ബാലിക അവിടെതന്നെ നിന്ന് കരയുകയായിരുന്നു. പ്രഭാമയിയായ ബാലികയുടെ നിഷ്കളങ്കഭാവം കാരണവരെ എല്ലാംമറന്ന് വല്ലാതെ ആകർഷിച്ചു.കാരണവരുടെ കുടെപോകാൻ തികഞ്ഞ താല്പ്പര്യം കാണിച്ച ബാലികയെ കൂട്ടിക്കൊണ്ട്പോകാൻകാരണവര തീരുമാനിച്ചു.അങ്ങനെ കുട്ടിയെയും കൂട്ടി ചമ്പക്കുളത്തു നിന്നും യാത്രതിരിച്ച കാരണവർ കന്നിട്ട കടവിൽ എത്തിയപ്പോൾ സമയം സന്ധ്യ മയങ്ങിയിരുന്നു. അദ്ദേഹം ചമ്പക്കുളത്തു നിന്നും ഒരു ബാലികയെ കൊണ്ടുവന്ന വിവരം കാട്ടുതീപോലെ പൊന്മനയിൽ പടർന്നു .ഈ കാലയളവിൽ തന്നെ ആ എട്ടുകെട്ടിലെ കാരണവരുടെ ബന്ധുക്കളായ രണ്ടുകുടുംബം പൊന്മനയുടെ തെക്കുഭാഗത്ത് ഇന്ന് ക്ഷേത്രത്തിലെ മുടിപ്പുര സ്ഥിതിചെയ്യുന്നതിന് കിഴക്ക് വശത്തായി (അന്നദാനപ്പുര നിൽക്കുന്ന സ്ഥലം)കാട്ടിൽ കുടുംബം എന്ന പേരായരെ നാലുകെട്ടിൽ ഉണ്ടായിരുന്നു. ചമ്പക്കുളത്തു നിന്നും കൊണ്ടുവന്ന ബാലിക പൊന്മനയുടെ വടക്കുഭാഗത്തുള്ള എട്ടുകെട്ടിലെ സകല സൗഭാഗ്യങ്ങളോടും കുടി വളർന്നു.വിവാഹ പ്രായമായപ്പോൾ കുട്ടിയെ കാരണവർ കാട്ടിൽ പടീറ്റതിൽ എന്ന വീട്ടിലെ ഒരു യുവാവിന് വിവാഹം ചെയ്തുകൊടുത്തു.അങ്ങനെ അവർ സന്തോഷ പൂർണ്ണമായ ഒരു ദാമ്പത്യ ജീവിതം നയിച്ചു.
> കാലം കന്നു പോയി ….. ഇതിനിടെ ഒരിക്കൽ ജ്ഞാനികളായ ചില ദൈവജ്ഞർ ഇവിടെ എത്തുകയുണ്ടായി. വിശലമായ കടൽപ്പുറവും മനോഹരഗ്രാമവും ദേവീക്ക് ഇഷ്ടപ്പെട്ടു എന്ന് അവർ ജനങ്ങളെ ബോധ്യപ്പെടുത്തി. .> അമ്മയ്ക്ക് കുടികൊള്ളൽ താല്പര്യമുള്ള സ്ഥലത്ത് അമ്മ തന്നെ എട്ട് വരകളാൽ അടയാളം തരുമെന്നും ആ സ്ഥലത്ത് എട്ടുകല്ലുകൾ എടുത്തിട്ട് അതിൽ ദീപം തെളിയിച്ചാൽ മതിയെന്നും നിർദേശിച്ചശേഷം ജ്യോതി ജ്ഞാനികളുടെ നിർദ്ദേശം പാലിക്കാൻ കാട്ടിൽപടീറ്റതിൽ കുടുംബാംഗങ്ങൾ തിരുമാനിച്ചു.
> കുറെകാലം കഴിഞ്ഞപ്പോൾ കുടുംബക്കർ ഒത്തുചേർന്നു ദേവിയ്ക്ക് ശ്രീകോവിൽ നിർമ്മിച്ചു.ചെങ്ങന്നൂരിൽ നിന്ന് കൊണ്ടു വന്ന ദേവീവിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു.
> ആയസ്സും ആരോഗ്യവും സമ്പൽസമൃദ്ധിയും ആഗ്രഹിച്ച് ആയിരങ്ങൾക്ക് അഭയമരുളുന്ന പുണ്യസ്ഥാനമാണ് കാട്ടിൽ മേക്കതിൽ ശ്രീദേവീ ക്ഷേത്രം ഇരുട്ടിലുടെ സഞ്ചിരിച്ച് വെളിച്ചത്തിന്റെ പ്രഭാപുരത്തിലെത്തുന്ന ഒരാൾക്കുണ്ടാകുന്ന സന്തോഷം പോലെ നീണ്ട കാലം ദുരിതങ്ങളിലും പ്രയാസങ്ങളിലും കഴിഞ്ഞ് സുഖത്തിന്റെ തീരഭൂമിയിൽ എത്തിച്ചേർന്ന ഒരനുഭവമാണ് ഇവിടുത്തെ ഭഗവതിയെ ദർശിച്ച് മണി പൂജിച്ച് പേരാലിൽ കെട്ടുമ്പോൾ ഏതൊരു ഭക്തനുമുണ്ടാവുക.