പഴവങ്ങാടി ഗണേശനെ ഇനി ക്ഷേത്ര കവാടത്തിന്റെ പുറത്തുനിന്നും കൺകുളിർക്കെ കണ്ടുതൊഴാം; നവീകരണം അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ പഴവങ്ങാടി ഗണേശനെ ഇനി ക്ഷേത്ര കവാടത്തിന്റെ പുറത്തുനിന്നും കൺകുളിർക്കെ കണ്ടുതൊഴാം. ഇതിനായി ക്ഷേത്രത്തിന് മുന്നിലെ സാധാരണയുള്ള മതിലും മറയും മാറ്റും. പുറത്തുനിന്ന് ദർശനം സാധിക്കുന്ന വിധത്തിൽ മുന്നിൽ ഇരുമ്പുവേലി മാത്രം ഘടിപ്പിക്കും. പുതുക്കിയ ക്ഷേത്രഘടനയിൽ പുരുഷൻമാർക്ക് ഷർട്ട് ധരിച്ച് ഉള്ളിൽ കയറാമെന്നതാണ് മറ്റൊരു സൗകര്യം. നവീകരണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയും മഹാകുംഭാഭിഷേകവും ജൂലായ് 11ന് രാവിലെ 11.30ന് നടക്കും. തന്ത്രി ദേവനാരായണൻ പോറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 5 മുതൽ 16 വരെയാണ് പുനഃപ്രതിഷ്ഠാ ചടങ്ങുകൾ. ചുറ്റുമതിലില്ലാതെ തറനിരപ്പ് ഉയർത്തിയാണ് ക്ഷേത്രം പുതുക്കിയത്. ഉപദേവതകളായ ദേവി, ശാസ്താവ്, നാഗർ എന്നിവയ്ക്കും പുതിയ ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്.
Continue reading
