Hara Hara Mahadeva

ഹര ഹര മഹാദേവാ

പലരും ഹിന്ദുക്കളുടെ ശിവലിംഗം അതുപോലുള്ള പല പ്രതീകങ്ങളുടേയും പൂജയെ പരിഹസിയ്ക്കാറുണ്ട്. ശരിയായ സംസ്കൃത പരിജ്ഞാനവും ആദ്ധ്യാത്മികജ്ഞാനവും ഇല്ലാത്തതു കൊണ്ടാണ് അവർ ഹിന്ദുക്കളെ അധിക്ഷേപിയ്ക്കുന്നത്. മൂർഖന്മാരായ അത്തരക്കാർ ഭാഷയെ വികലമായി വ്യാഖ്യാനിക്കുന്നു. അവർ ഹിന്ദുക്കളിൽ തന്നെ സ്വന്തം സംസ്കാരത്തിനോടുള്ള വെറുപ്പിനെ ഉണ്ടാക്കുന്നു.അതു കൊണ്ട് ഹിന്ദുക്കളും ഈ ആരാധനകൾ എന്താണെന്നു വ്യക്തമായും അറിയേണ്ടിയിരിക്കുന്നു. അവർ ഹിന്ദുക്കളെപ്പോലും ആതങ്കവാദികളാക്കുന്നു. സംസ്കൃതം എല്ലാ ഭാഷകളുടെയും ജനനിയാണ്. അതു കൊണ്ടതിനെ ദേവവാണിയെന്നു പറയുന്നു.

ലിംഗത്തിന്റെ അർത്ഥം സംസ്കൃതത്തിൽ ചിഹ്നം, പ്രതീകം എന്നതാണ്. എന്നാൽ പുരുഷ ജനനേന്ദ്രിയത്തിന് ശിശ്നം എന്നാണ് ഭാഷയിലെ പേര്.

ശിവലിംഗത്തിന്റെ അർത്ഥം ശിവന്റെ പ്രതീകം എന്നാണ്. പുരുഷലിംഗത്തിന്റെ അർത്ഥം പുരുഷന്റെ പ്രതീകം എന്നാണ്. ഇപ്രകാരം സ്ത്രീലിംഗത്തിന്റെ അർത്ഥം സ്ത്രീയുടെ പ്രതീകം എന്നാണ്. നപുംസക ലിംഗത്തിന്റെ അർത്ഥം നപുംസകത്തിന്റെ പ്രതീകം എന്നാണ്.ജനങ്ങൾ പുരുഷലിംഗത്തെ മനുഷ്യന്റെ ജനനേന്ദ്രിയമെന്നു തെറ്റി ധരിക്കുന്നു.. അപ്പോൾ സ്ത്രീയ്ക്കും ലിംഗമുണ്ടാവണം. ശിവലിംഗം എന്താണ്? ശൂന്യം ,ആകാശം, അനന്തം, ബ്രഹ്മാണ്ഡം അതുപോലെ നിരാകാര പരമപുരുഷന്റെ പ്രതീകമായതിനാൽ ഇതിനെ ലിംഗം എന്നു പറയുന്നു. സ്കന്ദപുരാണത്തിൽ പറയുന്നു ആകാശം സ്വയം ലിംഗമാണ്.ശിവലിംഗം വാതാവരണ സഹിതം കറങ്ങുന്ന ഭൂമി അതുപോലെ മുഴുവൻ അനന്ത ബ്രഹ്മാണ്ഡത്തിന്റെയും (കാരണം ബ്രഹ്മാണ്ഡവും ഗതിമാനം ആണ് )ആക്സിസ് (അച്ചുതണ്ട് ) ആണ്. അതിനെ ലിംഗം എന്നു പറയുന്നു ശിവലിംഗത്തിന്റെ അർത്ഥം അനന്തം എന്നുകൂടിയാണ് .അർത്ഥം അതിനു ഒരു അവസാനവും ആദ്യവും ഇല്ലെന്നാണ്.

ശിവലിംഗത്തിന്റെ അർത്ഥം ലിംഗം എന്നോ യോനിയെന്നോ അല്ല. തീർച്ചയായും ഇതു ഭാഷ തെറ്റായി രൂപാന്തരണം ചെയ്ത് മ്ളേച്ഛന്മാർ യവനന്മാർ ഇവർ മുഖാന്തിരം നമ്മുടെ പുരാതന ധർമ്മ ഗ്രന്ഥങ്ങളെ നഷ്ടപ്പെടുത്തിയതിനു ശേഷം കൌശലക്കാരായ ഇംഗ്ലീഷുകാർ വ്യാഖ്യാനിച്ചു പ്രചരിച്ചതാണ്. നമുക്കെല്ലാവർക്കുമറിയുന്ന പോലെ ഒരു ശബ്ദത്തിന് വിഭിന്ന ഭാഷകളിൽ പ്രത്യേകം പ്രത്യേകം അർത്ഥമാണുളളത്. ഉദാഹരണത്തിന്നു ഹിന്ദിയിൽ സുത്രമെന്ന ശബ്ദത്തിനു ഗണിതീയം അഥവാ പദ്ധതി എന്നെല്ലാം പറയാം.നാസദീയ സൂത്രം ,ബ്രഹ്മസൂത്രം ഇങ്ങിനെ .ഇത് പോലെ അർത്ഥം എന്ന ശബ്ദത്തിന്റെ ഭാവാർത്ഥം സമ്പത്ത് എന്നുമാവാം. ഇപ്രകാരം ശിവലിംഗം എന്നതിന്റെ സന്ദർഭത്തിൽ ലിംഗശബ്ദത്തിന്റെ അർത്ഥം അഭിപ്രായം ചിഹ്നം, ഗുണം, വ്യവഹാരം അല്ലെങ്കിൽ പ്രതീകം എന്നെല്ലാമാണ്. ഭൂമി അതിന്റെ പീഠം അഥവാ ആധാരമാണ് .അതു പോലെ എല്ലാ അനന്തവും ശൂന്യത്തിൽ നിന്നും ഉത്പന്നമാവുമ്പോൾ അതിൽത്തന്നെ ലയിയ്ക്കുന്ന കാരണം അതിനെ ലിംഗമെന്നു പറയുന്നു.ഇതു പോലെ പല അന്യ പേരുകളിലും സംബോധിതമാക്കിയിട്ടുണ്ട്. എപ്രകാരം പ്രകാശസ്തംഭം/ ലിംഗം, അഗ്നി സ്തംഭം/ ലിംഗം, ഊർജ്ജസ്തംഭം/ലിംഗം, ബ്രഹ്മാണ്ഡീയ സ്തംഭം/ ലിംഗം (cosmic pillar/lingam)

ബ്രഹ്മാണ്ഡത്തിൽ രണ്ടേ രണ്ടു വസ്തുക്കൾ ഉണ്ട്. ഊർജ്ജവും പദാർത്ഥവും. നമ്മുടെ ശരീരം പദാർത്ഥത്താൽ നിർമ്മിതമാണ്. അതുപോലെ ആത്മാവ് ഊർജ്ജമാണ്. ഇപ്രകാരം ശിവൻ പദാർത്ഥവും ശക്തി ഊർജ്ജത്തിന്റെ പ്രതീകവുമായി ശിവലിംഗം എന്നു പറയുന്നു. ബ്രഹ്മാണ്ഡത്തിൽ ഉപസ്ഥിതമായ സകല ശക്തിയും ഊർജ്ജവും ശിവലിംഗത്തിൽ നിഹിതമാണ്. വാസ്തവത്തിൽ ശിവലിംഗം നമ്മുടെ ബ്രഹ്മാണ്ഡത്തിന്റെ ആകൃതിയാണ്.

?The Universe is a sign of Shiva Iingam

ശിവലിംഗം ഭഗവാൻ ശിവന്റെയും ദേവി ശക്തി ( പാർവ്വതി) യുടേയും ആദി-അനാദി ഏകല രൂപമാകുന്നു .അതു പോലെ പുരുഷന്റേയും പ്രകൃതിയുടേയും സമാനതയുടെ പ്രതീകം കുടിയാണ്. അർത്ഥം ഈ സംസാരത്തിൽ കേവലം പുരുഷന്റെയോ കേവലം സ്ത്രീയുടെയോ (പ്രകൃതി) വർച്ചസ്വമല്ല അർത്ഥം രണ്ടും സമാനമാകുന്നു .

? ഇനി യോനി എന്ന പദം നോക്കാം.

മനുഷ്യയോനി, പശു യോനി, വൃക്ഷലതാദികളുടെ യോനി,ജീവ ജന്തുയോനി, യോനിയുടെ സംസ്കൃതത്തിൽ പ്രാദുർഭാവം, പ്രകടീകരണം എന്ന അർത്ഥമാണ്. ജീവൻ സ്വന്തം കർമ്മങ്ങൾക്കനുസരിച്ച് വിഭിന്ന യോനികളിൽ ജന്മമെടുക്കുന്നു. എന്നാൽ കുറച്ചു ധർമ്മങ്ങളിൽ പുനർജന്മത്തിനു മാന്യതയില്ല. അതേക്കുറിച്ച് അവർ മനസ്സിലാക്കുന്നില്ല. അതിനാൽ യോനി ശബ്ദത്തിന്റെ സംസ്കൃത അർത്ഥം അവർ അറിയുന്നില്ല. ഹിന്ദുധർമ്മത്തിൽ 84 ലക്ഷം യോനികളെക്കുറിച്ച് പറയുന്നു. അല്ലെങ്കിൽ 84 ലക്ഷം പ്രകാരത്തിലുള്ള ജന്മങ്ങൾ ഉണ്ട്. ഇപ്പോൾ വൈജ്ഞാനികന്മാർ വരെ വിശ്വസിയ്ക്കുന്നുണ്ട് ഭൂമിയിൽ 84 ലക്ഷം പ്രകാരത്തിലുള്ള ജീവന്മാർ (കീടം, മൃഗം, മനുഷ്യൻ ) ഉണ്ടെന്നു.

പുരുഷനും സ്ത്രീയും രണ്ടും ചേർന്നു മനുഷ്യയോനിയെന്നു പറയുന്നു. ഒറ്റയ്ക്ക് സ്ത്രീയോ അല്ലെങ്കിൽ ഒറ്റയ്ക്ക് പുരുഷനോ മനുഷ്യ യോനി എന്ന സംസ്കൃതത്തിലെ ശബ്ദത്തിന്റെ പ്രയോഗത്തിൽ വരുന്നില്ല. അതു കൊണ്ട് കുലം ചേർന്നു അർത്ഥം ഇതാണ്. ലിംഗത്തിന്റെ താൽപര്യം പ്രതീകം, ശിവലിംഗത്തിന്റെ അർത്ഥം പവിത്രതയുടെ പ്രതീകം എന്നാണ്. ദീപത്തിന്റെ പ്രതിമയുണ്ടാക്കിയതിൽ നിന്നും ഉണ്ടാവുന്നതാണ്. അനേകം ഹo യോഗിമാർ ദീപശിഖയെ ധ്യാനിയ്ക്കുന്നു. കാറ്റിൽ ദീപത്തിന്റെ ജ്യോതി മിന്നി കളിയ്ക്കുന്നു.അതു പോലെ സ്ഥിര ധ്യാന പ്രക്രിയയിൽ അവരോധം വരുന്നു.അതു കൊണ്ട് ദീപത്തിന്റെ പ്രതിമാസ്വരുപത്തിലാണ് ശിവലിംഗം നിർമ്മിച്ചിരിയ്ക്കുന്നത്. അതു കൊണ്ട് നിർവിഘ്നം ഏകാഗ്രമായി ധ്യാനം ചെയ്യാം.എന്നാൽ കുറച്ച് വികൃത മുഗള കാലത്തെ ചീത്ത മാനസികതയുള്ള ജനങ്ങളും വെള്ളക്കാരായ ഇംഗ്ലീഷുകാരുടെയും ദുഷിച്ച ബുദ്ധിയിൽ ഈ പദങ്ങളെ ഗുപ്താംഗങ്ങളാക്കി കൽപ്പിച്ച് കള്ളമായ കുത്സിത കഥകൾ ഉണ്ടാക്കിയതാണ്.അതു കാരണം ഇതിന്റെ പിന്നിലെ രഹസ്യമറിയാതെ അനഭിജ്ഞർ സത്തുക്കളായ ഹിന്ദുക്കളെ ഭ്റമിതരാക്കി. ഇന്ന് ബഹുതായത ഹിന്ദുക്കളും ഈ ദിവ്യജ്ഞാനത്തിൽ അനഭിജ്ഞരാണ്. ഹിന്ദു സനാതന ധർമ്മം അല്ലെങ്കിൽ അതിലെ ഉത്സവങ്ങൾ വിജ്ഞാനത്തിൽ ആധാരിതമാണ്. അതു നമ്മുടെ പൂർവ്വജർ, സന്യാസിമാർ, ഋഷി മുനിമാർ, തപസ്വികൾ ഇവരുടെ സംഭാവനകളാണ്. ഇന്ന് വിജ്ഞാനികൾ കൂടി നമ്മുടെ ഹിന്ദു സംസ്കൃതിയുടെ അദ്ഭുത ഹിന്ദു സംസ്കൃതിയുടെ ഈ രഹസ്യങ്ങളെ സംശയദൃഷ്ടിയോടെ കാണുന്നു .അതിനു മേൽ റിസർച്ച് നടത്തുന്നു.അവർ സ്വന്തം അഖണ്ഡ ബോധരൂപത്തെയറിയട്ടെ

ഓം നമ:ശിവായ

–കടപ്പാട്: ,kiratha das

Leave a Reply

Your email address will not be published. Required fields are marked *